
മൂവാറ്റുപുഴ: ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനായി പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ബസ് അന്വേഷിച്ച് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെയായിരുന്നു വീട്ടമ്മയെ മരണം തേടി എത്തിയത് . മണിയന്തടം മംഗലത്ത് വീട്ടില്‍ മോഹനന്റെ ഭാര്യ തങ്കമ്മ(57) ആണ് മരിച്ചത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനായാണ് തങ്കമ്മ എത്തിയത്. ആശുപത്രിയിലേക്ക് പോകുന്നതിനായി കയറിയ ബസില്‍ നിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു പോയി. ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് ഇവരിത് അറിയുന്നത്.
ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞ് ഇറങ്ങി. ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ഇവര്‍.
Post Your Comments