ചേര്‍ത്തല: ചേര്‍ത്തലയിലെ യുവതിയുടെ മരണം തുമ്പച്ചെടി തോരന്‍ കഴിച്ചത് മൂലമല്ലെന്ന് റിപ്പോര്‍ട്ട്. യുവതി തുമ്പച്ചെടി തോരന്‍ കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല തുമ്പച്ചെടി തോരന്‍ കഴിച്ച കുടുംബാംഗങ്ങള്‍ക്കൊന്നും ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെട്ടിട്ടുമില്ലെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനത്തിലും മരണകാരണം തുമ്പച്ചെടിയിലെ വിഷാംശം അല്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ചികിത്സിച്ച ഡോക്ടറും തുമ്പച്ചെടി കൊണ്ട് തയാറാക്കിയ ഭക്ഷണം കാരണമല്ല മരണമെന്ന് വ്യക്തമാക്കിയിരുന്നു. ചേര്‍ത്തല എക്സ്റെ ജംഗ്ഷന് സമീപം ദേവീ നിവാസില്‍ നാരായണന്റെ ഭാര്യ ജെ. ഇന്ദുവിന്റെ മരണമാണ് സംശയങ്ങള്‍ക്ക് വഴിവച്ചത്.
തുമ്പച്ചെടി തോരന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കള്‍ പറഞ്ഞതായാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ പൊലീസിന് വിവരം നല്‍കിയത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിക്കുകയായിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ആളാണ് മരിച്ച ഇന്ദു. ഇതായിരിക്കാം മരണത്തിന് കാരണമായതെന്നാണ് നിഗമനം. പ്രമേഹത്തിനും ഗോയിറ്റര്‍ രോഗത്തിനും ഇന്ദു ചികിത്സ തേടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. തുമ്പ തോരന്‍ കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളില്ല. മുറിയില്‍ നിന്ന് വിഷാംശം കലര്‍ന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചില്ല. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പൊലീസ് കേസ് എടുത്തിരുന്നു.
Post Your Comments