ന്യൂഡൽഹി: അയോദ്ധ്യക്കേസ് വിധിയെഴുതുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് ഇന്ന് യോഗം ചേർന്നു. അതേസമയം അയോദ്ധ്യക്കേസ് ഒത്തുതീർപ്പാക്കാൻ സമവായം ഉണ്ടായതായി സ്ഥിരീകരിച്ച് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ ഷാഹിദ് റിസ്വി രംഗത്തെത്തി. ഉപാധികൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് ബോർഡ് അംഗീകരിച്ചുവെന്നാണ് ഷാഹിദ് റിസ്വി പറഞ്ഞത്.
മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി നിർദ്ദേശിച്ച മദ്ധ്യസ്ഥ സമിതി അംഗവുമായ ശ്രീറാം പഞ്ചു മുഖേനയാണ് സുന്നി വഖഫ് ബോർഡ് ഹര്‍ജികളില്‍ നിന്ന് പിന്‍മാറാനായി അപേക്ഷ നല്‍കിയത്.മദ്ധ്യസ്ഥ സമിതിയുമായുണ്ടായ ചർച്ചകൾക്ക് ശേഷമാണ് പിന്മാറാൻ തയ്യാറായതെന്നാണ് ലഭിക്കുന്ന വിവരം. സമവായപ്രകാരം സുന്നിവഖഫ് ബോര്‍ഡ് തര്‍ക്കഭൂമിയിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കുമെന്നും ഇതിന്‍റെ ഭാഗമായാണ് കേസില്‍ നിന്ന് പിന്മാറാന്‍ അനുമതി തേടി ബോര്‍ഡ് ചെയര്‍മാന്‍ അപേക്ഷ നല്‍കിയതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ALSO READ: ജോളിയുടെ മുഖം മറച്ചിരുന്ന തുണി പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
അതേസമയം, മദ്ധ്യസ്ഥത സമിതി മുന്നോട്ട് വച്ച സമവായ നിർദേശങ്ങളും കോടതി പരിഗണിക്കും. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു ജഡ്ജിമാരുടെ യോഗം. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Post Your Comments