Latest NewsIndia

പുതിയ ജഡ്‌ജിമാരുടെ നിയമനം: മാധ്യമ വാര്‍ത്തകളിലും ഇടപെടലിലും ചീഫ്‌ ജസ്‌റ്റിസിന്‌ അതൃപ്‌തി

ജഡ്‌ജിമാരുടെ നിയമനം പരമപവിത്രമാണെന്നും അതിനു മഹത്വമുണ്ടെന്നു മാധ്യമ സുഹൃത്തുക്കള്‍ മനസിലാക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പുതിയ ജഡ്‌ജിമാരുടെ നിയമനം സംബന്ധിച്ച മാധ്യമവാര്‍ത്തകളില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ. നിയമനം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയതാണ്‌ ചീഫ്‌ ജസ്‌റ്റിസിന്റെ അതൃപ്‌തിക്കു കാരണം.

ജഡ്‌ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ജഡ്‌ജിമാരുടെ നിയമനം പരമപവിത്രമാണെന്നും അതിനു മഹത്വമുണ്ടെന്നു മാധ്യമ സുഹൃത്തുക്കള്‍ മനസിലാക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ പറഞ്ഞു. ജസ്‌റ്റിസ്‌ നവീന്‍ സിന്‍ഹയുടെ യാത്രയയപ്പ്‌ ചടങ്ങിലായിരുന്നു ചീഫ്‌ ജസ്‌റ്റിസിന്റെ പ്രതികരണം.

ജഡ്‌ജിമാരുടെ നിയമനത്തെക്കുറിച്ച്‌ ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തില്‍ നിരുത്തരവാദപരമായ വാര്‍ത്തകള്‍ വരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ഇത്‌ തന്നെ അസ്വസ്‌ഥതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button