ന്യൂഡൽഹി : വിധിവരാൻ വൈകുന്നതിലാണ് താൻ തൃണമൂൽ കോൺഗ്രസ് എം.പി മഹൂവ മൊയ്ത്രയ്‌ക്കെതിരെ കോടതിയെ സമീപിക്കാതിരിക്കുന്നതെന്ന് മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി എം.പി. രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ പാർലിമെന്റിൽ പ്രസംഗിച്ച മഹുവ മൊയ്ത്രയക്കെതിരെ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ മറുപടി.
ഇന്ത്യൻ ജ്യുഡീഷറി ജീർണ്ണാവസ്ഥയിലാണ്, പൊളിഞ്ഞു വീഴാറായിരിക്കുന്നു. നിർണ്ണായക മാറ്റങ്ങൾ അനിവാര്യമാണെന്നും ഗൊഗോയി പറഞ്ഞു. മാധ്യമപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൊഗോയി.
രാജ്യത്തെ കീഴ്‌ക്കോടതികളിൽ മാത്രം നാല് കോടിയോളം കേസുകൾ കെട്ടികിടക്കുന്നുണ്ട്. ഹൈക്കോടതികളിൽ 44 ലക്ഷവും സുപ്രീംകോടതിയിൽ 70000ത്തോളം കേസുകളും തീർപ്പുകല്പിക്കാനുണ്ട്. കോടതിയിൽ പോയാൽ അവിടെനിന്ന് എളുപ്പത്തിൽ ഒരു വിധി കിട്ടില്ല, കുറെ വിഴുപ്പലക്കാമെന്ന് മാത്രം.
ഒരു ഭരണഘടനാസ്ഥാപനമെന്ന നിലയിൽ ജ്യുഡീഷറിയുടെ പ്രാധാന്യത്തെ ഊന്നിപ്പറയേണ്ടതില്ല. അഞ്ച് മില്ല്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥ നമുക്ക് വേണം. പക്ഷെ നമ്മുടെ ജ്യൂഡീഷറി ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായിരിക്കുന്നുവെന്നത് നിഷേധിക്കാൻ സാധിക്കാത വസ്തുതയാണ്.
സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുപോലെയല്ല ജഡ്ജിമാരെ നിയോഗിക്കേണ്ടത്. ന്യായാധിപനായിരിക്കുക എന്നാൽ മുഴുവൻസമയ പ്രതിബദ്ധതയാണ്. തന്റെ ജോലിയിലൂടെ താൻ നിർവ്വഹിക്കാൻ ശ്രമിച്ചതതാണെന്നും അതു തന്നെയാണ് ന്യായാധിപനെ നിയമിക്കുന്ന വേളയിൽ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യായാധിപർക്ക് ഉചിതമായി പരിശീലനം നല്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments