ചുവന്ന കാറില്‍ പൊലീസ് സ്റ്റേഷനില്‍ വന്നിറങ്ങിയ അമ്പത്തിമൂന്നുകാരന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ച് പൊലീസ്. കാലിഫോര്‍ണിയയിലാണ് സംഭവം. റോസ് വില്ലെയില്‍ താമസിക്കുന്ന ശങ്കര്‍ നാഗപ്പ ഹാങ്കുഡ് എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
തമാശയാണെന്നാണ് പൊലീസുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് കലിഫോര്‍ണിയയെ നടക്കിയ കൊലപാതക പരമ്പരകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്. രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ പൊലീസ് ജങ്ഷന്‍ ബൗലേവാര്‍ഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെത്തി. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്്വില്ലെയില്‍നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തിയത് അന്വേഷണത്തില്‍ വ്യക്തമായി. ശാന്തമായാണ് ഇയാള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം. കാലിഫോര്‍ണിയയിലെ പ്രമുഖ കമ്പനികളില്‍ ജോലി നോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്പെഷലിസ്റ്റാണ്.
Post Your Comments