KeralaLatest News

ഫിറോസ് കുന്നുമ്പറമ്പിലിന്റെ വേശ്യാ പ്രയോഗം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍; പൊലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോയിലൂടെ യുവതിക്കെതിരെ വേശ്യാ പരാമര്‍ശം നടത്തിയ ഫിറോസ് കുന്നും പറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കൂടാതെ ഫിറോസിനെതിരെ എത്രയും വേഗം പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.

‘പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി’ – പി കെ കൃഷ്ണദാസ്

‘കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് വീഡിയോയില്‍ സ്ത്രീയെ പരാമര്‍ശിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ചി​ദം​ബ​രത്തിന്റെ അറസ്റ്റ് എന്നെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ്, ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സി​ബി​ഐ ജ​യി​ലി​ല്‍ അ​ട​ച്ചി​രി​ക്കു​ന്നതെന്ന് ചിദംബരം

ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അപമാനിതയായ മുന്‍ കെഎസ് യു പ്രവര്‍ത്തകയായ ജസ്ല മാടശ്ശേരി. തനിക്കെതിരെ ഫേസ്‌ബുക്ക് ലൈവിലൂടെ ‘അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങിയ ഒരാള്‍ക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ വേശ്യ എന്നു വിലിക്കാന്‍ ആകുക എന്നും ജസ്ല ചോദിക്കുന്നു. കൂടാതെ ഫിറോസ് ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button