ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച അറസ്റ്റ് ചെയ്യും. കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്ന ഇഡിയുടെ അപേക്ഷ ഡല്‍ഹി പ്രത്യേക കോടതി അനുവദിക്കുകയായിരുന്നു. സമാന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്റ്റംബര്‍ അഞ്ച് മുതല്‍ തിഹാര്‍ ജയിലിലാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, ഐഎന്‍എക്സ് മീഡിയ കമ്പനിക്കു വിദേശത്തുനിന്ന് മുതല്‍മുടക്കായി 305 കോടി രൂപ കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്.
ഇന്ത്യയില്‍ നിന്നുള്ള വാക്സിൻ ഇറക്കുമതി നിർത്തി, കടുത്ത മരുന്നുക്ഷാമം നേരിട്ട് പാക്കിസ്ഥാന്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ നടപടി.കോടതി ഇന്ന് രണ്ട് സാധ്യതകളാണ് ഇഡിക്ക് മുന്നില്‍വച്ചത്. ആദ്യത്തേത്, കോടതി പരിസരത്ത് ചിദംബരത്തെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്യുക പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. രണ്ടാമത്തേത്, അടുത്ത ദിവസം തിഹാര്‍ ജയിലില്‍ നിന്ന് അറസ്റ്റ് ചെയ്യുക. ഇതില്‍ രണ്ടാമത്തെ നിര്‍ദേശമാണ് ഇഡി സ്വീകരിച്ചത്. ചിദംബരത്തെ സാധിക്കുന്ന അത്ര വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
അതെ സമയം തന്നെ അപമാനിക്കുന്നതിനു വേണ്ടിയാണ് സിബിഐ ജയിലില്‍ അടച്ചിരിക്കുന്നതെന്നു ജാമ്യാപേക്ഷ പരിഗണിക്കവെ ചിദംബരം ഇന്നു സുപ്രീം കോടതിയില്‍ പറഞ്ഞു. സിബിഐയുടെ കേസിലാണ് ചിദംബരം സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ചിദംബരത്തെ 60 ദിവസം ജയിലില്‍ അടയ്ക്കുക എന്നതാണ് സിബിഐയുടെ പദ്ധതി. സിബിഐ കസ്റ്റഡിയിലിരിക്കെ ഇഡിക്ക് കീഴടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു, ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബലും കോടതിയില്‍ പറഞ്ഞു.
Post Your Comments