Latest NewsKeralaNews

ബിന്ദു ചേച്ചി പറഞ്ഞ പോലെ സ്‌കൂളുകളില്‍ നിന്ന് ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കുക, പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കട്ടെ

പ്രാര്‍ത്ഥനകളൊക്കെ വീട്ടിരുന്ന് ചൊല്ലിയാല്‍ മതി: ജസ്ല മാടശ്ശേരി

കോഴിക്കോട്: പൊതുചടങ്ങുകളില്‍ നിന്ന് മാത്രമല്ല സ്‌കൂളില്‍ നിന്നും ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട ബിന്ദു അമ്മിണിയെ അനുകൂലിച്ച് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു അമ്മിണിക്ക് പിന്തുണയുമായി ജസ്ല രംഗത്ത് എത്തിയത്.

Read Also: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ദൈവ ചൈതന്യങ്ങളൊക്കെ തല്‍ക്കാലം വീട്ടില്‍ പോയിരുന്നു ചൊല്ലട്ടെ ??പൊതുപരിപാടികളില്‍ മാത്രമല്ല ..സ്‌കൂളുകളിലൊക്കെയും ഇതൊഴിവാക്കണം ?? ബിന്ദു ചേച്ചി പറഞ്ഞ പോലെ NSS ഗാനം പോലുള്ളത് വരട്ടെ ?? മനസ്സ് നന്നാവട്ടെ … മതമേതെങ്കിലുമാവട്ടെ .. മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പുകള്‍ വിടരട്ടെ ?? അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കപ്പെടട്ടെ’

പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചാണ് സമൂഹ മാധ്യമത്തില്‍ ബിന്ദു അമ്മിണി തന്റെ അഭിപ്രായവുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button