ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ തുടരവേ സോഷ്യൽ മീഡിയയിൽ വിവിധ ചർച്ചകളാണ് നടക്കുന്നത്. ദൗത്യത്തോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചു. പലയിടത്തും നിരോധനാജ്ഞ നിലവിലുണ്ട്. സിമന്റ് പാലത്തിലേക്കുള്ള റോഡ് അടച്ചു. എന്നാൽ അരിക്കൊമ്പനെ എവിടേക്ക് മാറ്റും എന്നതുള്‍പ്പെടെയുളള വിവരങ്ങള്‍ വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
കൊമ്പനെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായാണ് വിവരം.ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി ജസ്‌ല മാടശ്ശേരി രംഗത്തെത്തി. അരികൊമ്പൻ ദൗത്യം കരടി ദൗത്യം പോലെയാവരുതെന്ന് ജസ്ല പറഞ്ഞു.
ജസ്‌ലയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അരിക്കൊമ്പൻ ..
കേട്ട് കേട്ട് ..കണ്ടു കണ്ടു ..അവനങ് മനസ്സിൽ കേറി ❤️
അവൻ ചെയ്തുകൂട്ടിയ അക്രമങ്ങളെ നിരാകരിക്കുകയല്ല ..നമ്മൾ മനുഷ്യർ അവനോടു ചെയ്തു കൂട്ടിയ അക്രമങ്ങളും നിരാകരിക്കരുത് എന്നോർമ്മിപ്പിക്കുകയാണ് …❤️
അവൻ മാത്രമല്ല മറ്റനേകം ജീവജാലങ്ങൾ പ്രശ്നക്കാരാവുന്നു എന്ന പരാതികൾ ….നിരന്തരം കേൾക്കുന്നു …കാണുന്നു ….
അവരുടെ ആവാസ വ്യവസ്ഥ നമ്മൾ കൈക്കലാക്കുന്പോൾ അവർ എന്ത് ചെയ്യും ..നമ്മൾക്കതിരുകൾ തിരിച്ചു ഭൂമിയുണ്ട് അതിനു രേഖകളുമുണ്ട് ..എല്ലാം നമ്മുടെതാക്കീട്ടുണ്ട് …അവരന്നോളം ജീവിച്ചിരുന്ന ഭൂമിക്കാണ് നമ്മൾ രേഖയുണ്ടാക്കിയത് …
അരിക്കൊമ്പനെ പിടിച്ചു നല്ലശീലം പഠിപ്പിച്ചു വിടണം എന്ന് തന്നെ ആണ് ആഗ്രഹം ..പക്ഷെ കരടിപിടുത്ത ദൗത്യം പോലെ പാളരുത് ?♀️
Post Your Comments