വർദ്ധിച്ചു വരുന്ന നഷ്ടം നികത്താൻ പുതിയ തീരുമാനങ്ങളുമായി ഊബർ. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഊബര്‍ ടെക്നോളജീസ് ഇന്‍കോര്‍പ്പറേറ്റിലെ 350 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സ്വയം ഡ്രൈവിംഗ് കാറുകളുടെ വികസനം,, ഭക്ഷണ വിതരണം എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളിൽ കമ്പനി ചെലവു ചുരുക്കല്‍ നടപടികൾ തുടങ്ങിയെന്നാണ് സൂചന. രണ്ട് റൗണ്ട് വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായി ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ 800 ലധികം ജീവനക്കാരെ ഉബര്‍ പിരിച്ചുവിട്ടിരുന്നു. വാര്‍ത്തകള്‍ പുറത്തു വന്നതോടെ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപടി ഊബര്‍ വക്താവ്സ്ഥിരീകരിച്ചു. വടക്കേ അമേരിക്കയിലാണ് 70 ശതമാനവും ജീവനക്കാരെ പിരിച്ചു വിട്ടത്.
Also read: തൃശ്ശൂരിൽ ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു
തൊഴില്‍ വെട്ടിക്കുറയ്ക്കലിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ഉബറിന്റെ ഓഹരി വില തിങ്കളാഴ്ച 4% ഉയര്‍ത്തുവാൻ സാധിച്ചു. അതേസമയം ഇന്ത്യയില്‍ ഊബറിന്റെ കുത്തനെയുള്ള നിരക്ക് വര്‍ദ്ധിപ്പിക്കലിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായിട്ടുള്ളതായും വാർത്തകളുണ്ട്. ഡിമാന്‍ഡ് കൂടുതലുള്ള സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ മൂന്നിരട്ടി വരെ മാത്രം ഈടാക്കാനാണ് ക്യാബുകളെ കേന്ദ്രം അനുവദിക്കുക എന്നാണ് റിപ്പോർട്ട്
Post Your Comments