ചണ്ഡീഗഡ്: യാത്രക്കാരനിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ ഊബറിന് നേരെ സ്വരം കടുപ്പിച്ച് ചണ്ഡീഗഡ് ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ. 8.8 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചതിന് ഉപഭോക്താവിൽ നിന്നും 1,334 രൂപയാണ് ഊബർ ഈടാക്കിയത്. ഇതിനെ തുടർന്ന് 20,000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഇത് 10,000 രൂപ യാത്രക്കാരന് നൽകണമെന്നും, ബാക്കി തുക 10,000 രൂപ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഉത്തരവിറക്കി.
8.8 കിലോമീറ്ററിന് 359 രൂപ ഈടാക്കേണ്ട സ്ഥാനത്താണ് ചണ്ഡീഗഡ് സ്വദേശിയായ അശ്വിനി പ്രഷാർ എന്ന യുവാവിൽ നിന്ന് 1,334 രൂപ ഈടാക്കിയത്. 16.38 മിനിറ്റ് സമയമെടുത്താണ് 8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. എന്നാല്‍, യാത്ര അവസാനിപ്പിച്ചപ്പോള്‍ ആപ്പില്‍ 359 രൂപ 1334 രൂപയായി മാറി. ഇതിനെ തുടര്‍ന്ന് നിരവധി തവണ ഊബറിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് അശ്വനി പറഞ്ഞു.
Also Read: തട്ടിപ്പ് ഇനി കൊറിയറിലുമെത്തും! ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പിന്നാലെ, മുന്നറിയിപ്പുമായി കേരള പോലീസ്
റോഡിലെ ബ്ലോക്കുകളും മറ്റും കാരണം ഇടയ്ക്ക് റൂട്ട് മാറ്റേണ്ടി വന്നെന്നാണ് ഊബറിന്റെ വാദം. റൂട്ട് മാറ്റിയത് യാത്രക്കാരന്‍ ആവശ്യപ്പെട്ടതുകൊണ്ടാണോ അതോ ഡ്രൈവറുടെ തീരുമാനമാണോ എന്ന് അറിയില്ലെന്നും ഊബര്‍ വാദിച്ചു. എന്നാല്‍, സഞ്ചരിച്ച ദൂരവും റൂട്ട്മാപ്പും പരിശോധിച്ച കമ്മീഷന്‍ യാത്ര ദൂരത്തിന് നല്‍കേണ്ടിവരുന്ന യഥാര്‍ത്ഥ നിരക്ക് 358.57 രൂപയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കമ്പനിക്ക് പിഴയിട്ടത്.
Post Your Comments