Latest NewsNewsTechnology

ഇനി തോന്നുംപോലെ പണം ഈടാക്കില്ല! യാത്രാനിരക്കുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം, പുതിയ ഫീച്ചറുമായി ഊബർ

ഊബറിന്റെ എതിരാളികളായ ഇൻഡ്രൈവ് ഇതിനോടകം സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്

ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ഉയരുന്ന പരാതികൾക്കെതിരെ പരിഹാര നടപടിയുമായി ഊബർ. നിരക്കുകൾ കൂടുതലാണെന്നും, ഡ്രൈവർമാർ തോന്നിയ പോലെയാണ് നിരക്കുകൾ ഈടാക്കുന്നതെന്നുമുള്ള പരാതികളാണ് ഊബറിനെതിരെ വ്യാപകമായി ഉയരാറുള്ളത്. ഇതിന് പരിഹാരമായി ഊബർ ഫ്ലക്സ് എന്ന വിലനിർണയ ഓപ്ഷൻ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യ പ്രകാരം, യാത്രാ നിരക്കുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഡിമാൻഡ് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന നിരക്കുകൾക്ക് പകരം, 9 നിശ്ചിത വില നിർണയ പോയിന്റുകളാണ് ഊബർ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ നിന്ന് ഏതെങ്കിലും ഒരു നിരക്ക് ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

യാത്രാനിരക്കിനെ അടിസ്ഥാനമാക്കി ഡ്രൈവർമാർക്ക് യാത്ര സ്വീകരിക്കുകയോ, വേണ്ടെന്നുവയ്ക്കുകയോ ചെയ്യാനാകും. ഇതോടെ, ഉപഭോക്താക്കൾക്ക് സ്വന്തം ബജറ്റിന് അനുയോജ്യമായ നിരക്കും, ഡ്രൈവർമാരെ സംബന്ധിച്ച് ലാഭകരമായ റൈഡും തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കോയമ്പത്തൂർ, ഡെറാഡൂൺ, ഔറംഗബാദ്, അജ്മീർ, ബറേലി, ചണ്ഡീഗഡ്, ഗ്വാളിയാർ, ഇൻഡോർ, ജോധ്പൂർ, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ ഊബർ ഫ്ലക്സ് സേവനം എത്തിയിട്ടുണ്ട്.

Also Read: വിവാഹ വാഗ്ദാനം നൽകി നിരന്തരം ലൈംഗിക ബന്ധം, മറ്റൊരു വിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി വേദിയിൽ പോലീസുമായെത്തി കാമുകി

ആദ്യ ഘട്ടത്തിൽ കാറിലും, പിന്നീട് ഓട്ടോറിക്ഷയിലും പരീക്ഷിക്കാനാണ് ഊബറിന്റെ തീരുമാനം. ഇതോടെ, യാത്രാനിരക്കുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കുന്നതാണ്. ഇത് ഊബറിന്റെ ജനപ്രീതി വർദ്ധിക്കാൻ കാരണമാകും. ഊബറിന്റെ എതിരാളികളായ ഇൻഡ്രൈവ് ഇതിനോടകം സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button