Latest NewsKeralaNews

പെട്രോള്‍ പമ്പുടമയുടെ കൊലപാതകം : പ്രതികള്‍ കസ്റ്റഡിയില്‍ : കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിയ്ക്കുന്നത് : കൊല നടക്കുന്ന സമയത്ത് മനോഹരന്റെ ഫോണിലേയ്ക്ക് മകള്‍ വിളിച്ചപ്പോള്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് മറുപടി

തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെയാണു ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിന്റെ മുന്‍വശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ പമ്പില്‍നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാകുകയായിരുന്നു. പമ്പില്‍നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ ഇടയ്ക്കു മകള്‍ ഫോണില്‍ വി ളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്നു പറഞ്ഞു ഫോണ്‍ വച്ചു. പിന്നീട് ഫോണ്‍ ഓഫായി. ഇതിനെത്തുടര്‍ന്നു കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.50-നാണു പെട്രോള്‍ പമ്പില്‍നിന്നു മനോഹരന്‍ കാറില്‍ വീട്ടിലേക്കു യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേ ഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button