തിരുവനന്തപുരം: തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ. ശ്രീനിവാസനെതിരെ മറ്റു ഡോക്ടർമാർ. ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്ന് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയതിനെതിരെ വലിയ രീതിയിൽ വിവാദ ചർച്ചകളാണ് നടക്കുന്നത്. ഐഎംഎ യുടെ കേരള ഘടകത്തിലെ അംഗങ്ങളായ ഡോക്ടർമാർ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടര്‍ ശ്രീനിവാസന്‍ വന്നപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും പിന്നിട് വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ അംഗീകരിച്ചതെന്നായിരുന്നു പത്ര വാർത്തകൾ. ഇത് കൂടാതെ ഇത് സാക്ഷ്യപ്പെടുത്തിയ ഡോക്ടര്‍ ശ്രീനവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു.
സത്യം പറഞ്ഞ മുഖ്യമന്ത്രിയെ ആയൂർവേദ ഡോക്ടർമാർ ആക്ഷേപിക്കരുത് – വൈദ്യമഹാസഭ
എംഎ-കേരള ചാപ്റ്റർ സെക്രട്ടറി ഡോ. സുൾഫി എൻ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. “രോഗികളുടെ അവസ്ഥയിൽ അപ്രതീക്ഷിതമായ പുരോഗതി ഉണ്ടായതായി വ്യക്തമാണ്. പക്ഷേ, ഡോക്ടർമാർ ഇതിനെ സ്വാഭാവിക മെച്ചപ്പെടുത്തലായോ രോഗനിർണയത്തിലെ മേൽനോട്ടം കൊണ്ടോ മാത്രമാണ് കണക്കാക്കുന്നത്. ഡോ. ശ്രീനിവാസന്റെ കാഴ്ചപ്പാട് ശുദ്ധ ഭോഷ്കാണെന്നും അവർ പറയുന്നു. തൊട്ട് തലോടി പ്രാര്‍ത്ഥിച്ചപ്പോള്‍ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയര്‍ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷത്തരമാണ്.
ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ,ചികിത്സയുടെ ഫലമായി സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ ചികിത്സ’ കൊണ്ട് നിങ്ങള്‍ തട്ടിയെടുത്ത് കളഞ്ഞത്. ഇത് അന്ധവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടുമെന്നും ഇവർ പറയുന്നു. എന്തായാലും ശ്രീനിവാസൻ വത്തിക്കാനിൽ നിന്നും മടങ്ങിവരുമ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകാനൊരുങ്ങുകയാണ് ഐഎംഎ ..
Post Your Comments