കൊല്ലം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. ഡോക്ടർ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അക്രമം നടന്നാൽ ഒരു മണിക്കൂറിനുളളിൽ എഫ്ഐആർ തയ്യാറാക്കണമെന്നും ഐഎംഎ പറയുന്നു.
ഒരു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഒരു വർഷത്തിനുളളിൽ ശിക്ഷാവിധി പൂർത്തിയാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആശുപത്രികളെ സംരക്ഷിത മേഖലയാക്കണമെന്നും പുതിയ നിയമം ഓർഡിനൻസായി കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതെല്ലാം സമരത്തിൽ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം.
വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ചയും സമരം തുടരുമെന്ന് കെജിഎംഒഎ അറിയിച്ചു. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് കെജിഎംഒഎയുടെ നടപടി. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളിൽ സേവനം തുടരുമെന്നും കെജിഎംഒഎ അറിയിച്ചു.
Post Your Comments