Latest NewsKeralaNews

ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് ഐഎംഎ: മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും

തിരുവനന്തപുരം: വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), കെജിഎംഒഎ, ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗം എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിക്കില്ല. ഡോക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഇന്ന്‌ രാവിലെ പത്തരയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഓർഡിനന്‍സ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

ഡോക്ടർമാരുടെ സംഘം ഇന്നലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിലും എത്രയും വേഗം ഓർഡിനൻസ് ഇറക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടത്. ഈ ചർച്ചയിലെ വിവരങ്ങൾ ചീഫ് സെക്രട്ടറി വഴി ആരോഗ്യസെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button