ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് 15കാരന്‍ മരിച്ചതിന്റെ കാരണം പുറത്തുവന്നു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ചതാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. 2017 ലാണ് ഇതിന് മുന്‍പ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read Also: നിരത്തുകൾ പോർക്കളങ്ങളല്ല: അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരളാ പോലീസ്
നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ രോഗത്തിന് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ ഇറങ്ങുമ്പോള്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തിയാണ് സാധാരണയായി ഇത് ആളുകളിലേക്ക് പടരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും വിദഗ്ധര്‍ പറയുന്നു.
‘അപൂര്‍വമായി കാണപ്പെടുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്നത്. മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. ഇത് വരെ വളരെ കുറച്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ഈ രോഗം തലച്ചോറിലേക്ക് ബാധിച്ച് കഴിഞ്ഞാല്‍ മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതാണ്. അത് കൊണ്ട് തന്നെ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. വളരെ ചെറിയൊരു അമീബയാണ് ഇത്. തലച്ചോറിലേക്ക് രോ?ഗം ബാധിച്ച് കഴിഞ്ഞാല്‍ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്താണ് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിനമായ വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക. മറ്റൊന്ന് തിളപ്പിച്ച വെള്ളം കുടിക്കാന്‍ ശ്രമിക്കുക…’ – ഐഎംഎ പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു പറഞ്ഞു.
Post Your Comments