Latest NewsNewsKuwaitGulf

മറ്റൊരാളുടെ പാസ്പോർട്ടുമായി ഗൾഫ് രാജ്യത്ത് പ്രവേശിക്കാൻ ശ്രമം : ഇന്ത്യക്കാരൻ പിടിയിൽ

കുവൈത്ത് സിറ്റി : അനധികൃതമായി കുവൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ. മറ്റൊരാളുടെ പാസ്പോർട്ടുമായി എത്തിയ ഇന്ത്യക്കാരനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയാണ്. നാട്ടിൽ സ്ഥിരതാമസം തീരുമാനിച്ചതിനാൽ, കുവൈറ്റിൽ 6 മാസം കൂടി താമസാനുമതിയുള്ള പാസ്പോർട്ട് 250 ദിനാറിന് ഇയാൾക്ക് വിൽക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് കുവൈറ്റിലേക്ക് കടക്കാൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ വിരലടയാളത്തിലെ പൊരുത്തക്കേട് ഇയാളെ വലയിലാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : പ്രവാസിയുടെ ഭാര്യയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയില്‍, കൊലപാതകത്തിന് കാരണം മകൾ വിവാഹാഭ്യർത്ഥന നിരസിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button