ദുബായ്: പ്രവാസി ഇന്ത്യക്കാരന്‍റെ ഭാര്യയെയും മകളെയും വീട്ടിന് സമീപത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍ ഗസല (18) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ പ്രണയാഭ്യര്‍ഥന ഗസാല നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രതി അസംഗഢ് സ്വദേശി ശുഭം വിശ്വകര്‍മ (24)യെ പൊലീസ് അറസ്റ്റ് ചെയ്തു.നാട്ടുകാരനായ പ്രതിക്ക് ഗസലയോട് ഇഷ്ടമായിരുന്നു.
തെലങ്കാനയിലെ ബസ് സമരം: ഒരു ആർടിസി ജീവനക്കാരന്‍കൂടി ആത്മഹത്യ ചെയ്തു, സ്‌കൂളുകൾക്ക് ഒരാഴ്ചകൂടി അവധി
ഇത് നിരസിച്ചതാണ് കൊലയിലേക്ക് എത്തിയത്. ഗസല അടക്കം അഞ്ചു മക്കളാണ് നിസാര്‍നൂറാന്‍ ദമ്പതികള്‍ക്കുള്ളത്. ഇവരുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നു പ്രതി. ഇതിനിടെയായിരുന്നു പ്രണയം മൊട്ടിട്ടത്. ഇത് ഗസലയോട് പറയുകയും ചെയ്തു. ഇതോടെ ഗസല ഇയാളെ അകറ്റാനും തുടങ്ങി. തുടർന്നാണ് പ്രശ്‌നം തുടങ്ങിയത്. ഇതിനിടെ രാത്രിയില്‍ ശുഭം തങ്ങളുടെ വീട്ടിലേയ്ക്ക് വരുന്നത് നൂറാന്‍ തടഞ്ഞു.
കറവ പശുവിനെ വീട്ടിൽ നിന്നും മോഷ്ടിച്ച് അറുത്ത ആൾ അറസ്റ്റിൽ
മക്കളെ ഒരു മുറിയിലടച്ച ശേഷം പുറത്ത് കിടന്നുറങ്ങി. ഇതില്‍ പ്രകോപിതനായ പ്രതി നൂറാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി തള്ളുകയായിരുന്നു. തിരിച്ചു വന്ന ശേഷം അതിക്രമിച്ച് വീട്ടില്‍ കയറി ഗസലയെയും കൊലപ്പെടുത്തി. പിന്നീട് അവിടെ നിന്നു രക്ഷപ്പെട്ടു. വിവരമറിഞ്ഞു നിസാർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments