മസ്‌ക്കറ്റ് : കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിൽ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു.
Also read : മറ്റൊരാളുടെ പാസ്പോർട്ടുമായി ഗൾഫ് രാജ്യത്ത് പ്രവേശിക്കാൻ ശ്രമം : ഇന്ത്യക്കാരൻ പിടിയിൽ
ഒമാനില്‍ നിന്ന് കൊളംബോ, ഹൈദരാബാദ്, ജയ്‍പൂര്‍, ഗോവ, ജിദ്ദ, കറാച്ചി, സലാല, മദീന, കാഠ്‍മണ്ഡു, തെഹ്റാന്‍, ദോഹ, അമ്മാന്‍, നെയ്റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്റൈന്‍, ദമ്മാം, റിയാദ്, ലാഹോർ, കോഴിക്കോട് തുടങ്ങിയ മേഖലകളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നത്.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സര്‍വീസുകളിലോ യാത്രാ സൗകര്യം ഒരുക്കും. . ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് മുന്നോടിയായി സര്‍വീസുകളുടെ വിവരങ്ങള്‍ പരിശോധിക്കുകയോ ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നു അധികൃതര്‍ അറിയിച്ചു.
Post Your Comments