CricketLatest NewsNewsIndiaSports

സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു

മുംബൈ : ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിട്ടും ഗാംഗുലി മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഗാംഗുലിക്ക് ലഭിച്ചു. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനെന്നു സൗരവ് ഗാംഗുലി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ബിസിസിഐയെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നും, യുവതാരങ്ങളെ വളർത്തികൊണ്ടുവരുമെന്നും ഗാംഗുലി പറഞ്ഞു.

Also read : ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് സൂചന

എല്ലാ സ്ഥാനത്തേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററായും ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ് കെ നായർക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാകുന്ന മലയാളിയാണ് ജയേഷ് ജോർജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button