KeralaLatest NewsNews

താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല, അതിനുള്ള കാരണം ഇങ്ങനെ

കൊച്ചി: താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേര്‍ക്ക് എതിരായ മൊഴികളില്‍ കേസ് എടുത്താല്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാര്‍ക്കെതിരായി ലൈംഗികപീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്‌സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും.

Read Also: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും, ജനങ്ങള്‍ കൂടെയുണ്ട്: പ്രഖ്യാപനവുമായി പിവി അന്‍വര്‍

ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ല്‍ അധികം മൊഴികള്‍ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ മൊഴികളില്‍, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് താര സംഘടനയുടെ തെരഞ്ഞെടുപ്പിന് തടസ്സം. മത്സരിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നില്ല. പുതിയ ഭാരവാഹികളെ കണ്ടെത്തിയാലും പ്രശ്‌നങ്ങള്‍ തുടരും.

ഇതോടെയാണ് താല്‍ക്കാലിക കമ്മിറ്റിയെ പരമാവധി നാള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം. സംഘടനാ ചട്ടപ്രകാരം ഒരു വര്‍ഷം വരെ തുടരാം. നിലവിലെ പ്രശ്‌നങ്ങളെല്ലാം ഒതുങ്ങിയ ശേഷമാകും തെരഞ്ഞെടുപ്പ്. അതേസമയം, നടന്മാര്‍ക്ക് എതിരെ പീഡന പരാതി ഉന്നയിച്ച ആലുവയിലെ നടിക്കെതിരായ പോക്‌സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. സംഭവം നടന്നത് ചെന്നൈയില്‍ ആയതിനാലാണ് തീരുമാനം. റൂറല്‍ പൊലീസ് ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. നടി സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചെന്ന ബാലചന്ദ്രമേനോന്റെ പരാതിയും ചെന്നൈ പോലീസിന് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button