Latest NewsKeralaNews

സംസ്ഥാനത്ത് മദ്യവില കൂട്ടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നത് ഉത്പാദനചെലവ് കൂടാൻ കാരണമായി. ഈ സാഹചര്യത്തിലാണ് നഷ്ടമൊഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സർക്കാരിനെ സമീപിച്ചത്.

Also read : വാഹനത്തില്‍ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

സ്പിരിറ്റ് ലിറ്ററിന് 45 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 70 രൂപയാണ് വില. ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാറിലെ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്ന നിലപാടിലാണ് കമ്പനികൾ. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സും സ്പിരിറ്റ് വില വിര്‍ധനയുടെ ദുരിതത്തിലെന്നാണ് വിവരം. അതിനാൽ ജനപ്രിയ ബ്രാന്‍ഡ് ജവാന്റെ കുറഞ്ഞ വില പിടിച്ച് നിർത്താൻ ഇനി പ്രയാസപ്പെടും.

Also read : പ്രുമുഖ ബാങ്കിന്റെ മുന്‍ എം.ഡി ജോയ് തോമസ് ഇസ്ലാം മതം സ്വീകരിച്ച് ഇരട്ട ജീവിതം നയിച്ചതെങ്ങനെ?

ഈ പ്രതിസന്ധികൾ എല്ലാം വ്യക്തമാക്കി, മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് കുറക്കുയ്ക്കുക എന്നീ നിർദേശങ്ങൾ അടങ്ങുന്ന കത്ത് മദ്യ വിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറഷന് നല്‍കിയിട്ടുണ്ട്. വരുമാന നഷ്ടമുണ്ടാകുമെന്നതിനാല്‍ നികുതി കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാന്‍ സാധ്യതയില്ലാത്തതിനാൽ മദ്യ വില കൂടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button