തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്തംബർ 30 വൈകിട്ട് ഏഴ് മാണി മുതൽ രണ്ട് ദിവസത്തേക്ക് ബിവറേജസ് തുറന്നു പ്രവർത്തിക്കില്ല. ഒക്ടോബര്‍ 1,2 തീയതികളില്‍ ബിവറേജുകൾക്ക് അവധിയായിരിക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാലാണ് സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കുന്നത്.
കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി തന്നെയാണ് ഒക്ടോബർ ഒന്നിലും ഉണ്ടാവുക. എല്ലാ മാസവും ഒന്നിന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. എന്നിരുന്നാലും കണക്കെടുപ്പ് ഒന്നിലേക്കും നീളും. എന്നാൽ, ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയെ തുടർന്നാണ് ബിവറേജസിന്റെ അവധി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
നേരത്തെ ബിവറേജസിന്റെ അവധി ദിവസങ്ങള്‍ സംബന്ധിച്ചുള്ള ഒരു ഫ്ലക്സ് ബോര്‍ഡ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വരും ദിവസങ്ങളിലുള്ള ബിവറേജസ് അവധികളെയാണ് ഫ്ലക്സില്‍ സൂചിപ്പിച്ചിരുന്നത്. ബിവറേജസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് എന്ന് തലക്കെട്ടോടെയാണ് ഫ്ലക്സ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
Post Your Comments