ദെൻവർ: ആഗോളതാപനം എന്ന ആഗോള പ്രതിസന്ധിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തുൻബർഗ്. വൻ ശക്തികളോടുള്ള പോരാട്ടത്തിൽ പങ്കാളിയാകണമെന്ന് യാചിക്കാനില്ല. കാരണം തങ്ങളുടെ ആവശ്യങ്ങളെ പുച്ഛിച്ച് തള്ളുന്നവരാണ് അവർ. പകരം അവരോട് കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കുമെന്നും ഗ്രെറ്റ പറഞ്ഞു. കൊളറാഡോ സംസ്ഥാനമായ ദെൻവറിൽ നടന്ന പരിസ്ഥിതി സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ഗ്രെറ്റ.
ALSO READ: എൻ ഡി എ മുന്നണിയുടെ ഭാഗമായ ഒരു പാർട്ടിയെ എങ്ങനെ എൽ ഡി എഫിൽ എടുക്കും? നിലപാട് വ്യക്തമാക്കി കോടിയേരി
അവർ നടപടിയെടുക്കുന്നില്ലെങ്കിൽ തീർച്ചയായും ഞങ്ങളതിനു മുന്നിലുണ്ടാകും. നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം കടന്നുവരുമെന്നും സംസാരത്തിനിടെ ഗ്രെറ്റ സൂചിപ്പിച്ചു. സ്റ്റേറ്റ് കാപിറ്റോളിനു സമീപത്തെ സിവിക് സെൻറർ പാർക്കിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
സെപ്റ്റംബറിൽ യു.എൻ വേദിയിൽ ഗ്രെറ്റ നടത്തിയ പ്രസംഗത്തിലെ ചില ഈരടികൾ ജനക്കൂട്ടം ആവർത്തിച്ചു. ഡിസംബറിൽ ചിലിയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിലും ഗ്രെറ്റ പെങ്കടുക്കും. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഗ്രെറ്റ പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്.
ALSO READ: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണം പൊലീസ് കണ്ടെത്തി
തുടർച്ചയായി വെള്ളിയാഴ്ചകളിൽ ക്ലാസ് ബഹിഷ്കരിച്ച് സ്വീഡിഷ് പാർലമെൻറിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയാണ് അവൾ ലോകത്തിെൻറ ശ്രദ്ധ കവർന്നത്. ഫ്രൈഡേ സ്കൂൾ പ്രൊട്ടസ്റ്റ് എന്നാണിത് അറിയപ്പെട്ടത്. ഈ സമരം പിന്നീട് ലോകം ഏറ്റെടുക്കുകയായിരുന്നു. ലോകത്തെ 137 രാജ്യങ്ങളിലെ അയ്യായിരത്തിലധികം സ്ഥലങ്ങളിലേക്ക് ഇൗ സമരം കത്തിപ്പടർന്നു. ശാസ്ത്രത്തെ അവഗണിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നും ചെയ്ാത്ത രാഷ്ട്രത്തലവന്മാരെ തുൻബർഗ് വിമർശിച്ചു.
Post Your Comments