Latest NewsNewsInternational

ആഗോളതാപനത്തിൽ നിന്നും രക്ഷനേടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറയ്ക്കാം; നൂതന ആശയവുമായി ബിൽഗേറ്റ്‌സ്

ന്യൂയോർക്ക്: ആഗോളതാപനത്തിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്‌സ്. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറച്ച് ആഗോളതാപനം എന്ന വിപത്തിനെ നേരിടുക എന്നതാണ് അദ്ദേഹത്തന്റെ ആശയം. ആഗോളതാപനത്തിന് പരിഹാരം കാണാൻ ഈ ആശയത്തിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഈ ആശയത്തിന്റെ ഭാഗമായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ സോളാർ എഞ്ചിനീയറിംഗ് റിസർച്ച് പദ്ധതിയ്ക്കായി സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. 100 ദശലക്ഷം ഡോളറാണ് സാമ്പത്തിക സഹായം. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങളിലൂടെ സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാമെന്നതാണ് നിലവിൽ ഉയർന്നു വന്നിരിക്കുന്ന പ്രധാന ആശയം.

സ്‌കോപെക്‌സ് അഥവാ സ്ട്രാറ്റോസ്‌ഫെറിക് കൺട്രോൾ പെർടർബേഷൻ എക്‌സ്പിരിമെന്റ് എന്നാണ് ഗവേഷകർ വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. ഈ പരീക്ഷണത്തിനാണ് ബിൽഗേറ്റ്‌സ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിന് ബിജെപി പിന്തുണ

2015 മുതൽ 2019 വരെ നൂറ്റാണ്ടിലെ ഏറ്റവും ചൂട് കൂടിയ വർഷങ്ങളായിരുന്നുവെന്നാണ് ലോക കാലാവസ്ഥാ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതാപനത്തെ നേരിടാനുള്ള വഴികൾ കണ്ടെത്തണമെന്ന് ശാസ്ത്രലോകം നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button