KeralaLatest NewsNews

എൻ ഡി എ മുന്നണിയുടെ ഭാഗമായ ഒരു പാർട്ടിയെ എങ്ങനെ എൽ ഡി എഫിൽ എടുക്കും? നിലപാട് വ്യക്തമാക്കി കോടിയേരി

കോന്നി: നിലവിൽ എൻ ഡി എ മുന്നണിയുടെ ഭാഗമായ ബിഡിജെഎസിനെ എങ്ങനെ എൽ ഡി എഫിൽ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. അതേസമയം, എൻഎസ്എസിനോട് വിരോധമില്ലെന്ന് ആവർത്തിച്ച കോടിയേരി എൽഡിഎഫുമായി ചർച്ച വേണോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും വ്യക്തമാക്കി.

ALSO READ: മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു

യുഡിഎഫ് എൽഡിഎഫിനെതിരെ വോട്ടുകച്ചവടം ആരോപിക്കുന്നത് പരാജയം ഉറപ്പിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നി തേക്കുതോട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് സഭ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന വാർത്ത പരന്നതോടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച്ച നടത്തി. മുൻകൂട്ടി അറിയിക്കാതെയായിരുന്നു കോടിയേരിയുടെ കൂടിക്കാഴ്ച്ച.

ALSO READ: മദ്യവിതരണം നടത്തിയ പ്രവാസികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button