
വാഷിംഗ്‌ടൺ : ഇസ്ലാമാബാദില്‍ പാക് നേതൃത്വത്തെ സന്ദര്‍ശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാനെ വിമർശിച്ച് യുഎസ് സെനറ്റര്‍ മാഗി ഹസ്സൻ. താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമായുള്ള പിന്തുണ പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് സെനറ്റര്‍ മാഗി ഹസ്സൻ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ യുഎസ്-ഇന്ത്യ ബന്ധം ചര്‍ച്ച ചെയ്യുന്നതിനും അന്താരാഷ്ട്ര വ്യാപാരം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കുമായി ഇന്ത്യയിലെ രാഷ്ട്രീയ ബിസിനസ് നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ഹസ്സന്‍ അറിയിച്ചു.
Also read : ഭീകരാക്രമണത്തിന് സാധ്യത; പഞ്ചാബില്‍ കനത്ത ജാഗ്രതാ നിര്‍ദേശം
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായും യുഎസ് സെനറ്റര്‍മാരായ ഹസ്സന്‍, ക്രിസ് വാന്‍ ഹോളന്‍ എന്നിവർ കൂടികാഴ്ച്ച നടത്തി. ഭീകരാക്രമണങ്ങള്‍ തടയുന്നതിനും തീവ്രവാദ ഗ്രൂപ്പുകളുടെ വ്യാപനം തടയുന്നതിനും എന്തുചെയ്യാനാകുമെന്ന് പാക്കിസ്ഥാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളെ അമേരിക്കയും മറ്റ് രാജ്യങ്ങളും ഭയക്കുന്നുവെന്ന് പെന്റഗണിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments