അമൃത്സർ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചാബില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളില്‍ പഞ്ചാബ് പോലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എഡിജിപിമാരായ ഈശ്വര്‍ സിംഗ്, രാകേഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ 5,000 പോലീസുകാരാണ് തെരച്ചില്‍ നടത്തുന്നത്.
Read also: പാക്കിസ്ഥാനെ പിന്തുണച്ചു; മലേഷ്യയില്‍ നിന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം
പാക് അധീന കാഷ്മീരിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി അഞ്ഞൂറോളം ഭീകരര്‍ തയാറെടുക്കുന്നതായി നേരത്തെ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പഞ്ചാബ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജലന്ധറില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനം ഉണ്ടായത്.
Post Your Comments