KeralaLatest NewsNews

ഡെറ്റോള്‍ കൊണ്ട് കൈ കഴുകുന്ന വിജയ്; സംവിധായകന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ഡോക്ടറുടെ കുറിപ്പ്

ആരാധകരെ ചേര്‍ത്തു നിര്‍ത്തുന്നയാളാണ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്. പൊതുവേദികളില്‍ ആരാധകരോടുള്ള ഇഷ്ടം വിജയ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എത്ര പ്രകോപനപരമായ സമയങ്ങളിലും ശാന്തത കൈവിടാതെയാണ് ഇളയദളപതി പെരുമാറാറ്. എന്നാല്‍ ഇപ്പോള്‍ വിജയ്ക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സാമി. ഇറോട്ടിക് വിഭാഗത്തില്‍ പെടുന്ന വിവാദ ചിത്രങ്ങളായ ഉയിര്‍, സിന്ധു സമവേലി, മിറുഗം, കങ്കാരൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാമി.

ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തില്‍ വിജയ് നല്ലൊരു നടനാണെന്നും സാമി ആരോപിച്ചു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ വിജയ്‌യെ പിന്തുണച്ച് രംഗത്തെത്തുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. വിജയ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ലെന്നും ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“നടൻ വിജയ് ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകും”. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ സംവിധായകൻ പറയുന്നു.

ഡോക്ടർമാരും നഴ്‌സുമാരുമൊക്കെ ഒരു രോഗിയെ പരിചരിച്ചതിന് ശേഷവും അതിന് മുൻപും കൈകൾ കഴുകുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ട്. സ്വന്തം സുരക്ഷ മാത്രമല്ല അതിൽ. അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പരകാതെയിരിക്കുവാൻ ഹാൻഡ് വാഷ് വളരെ പ്രാധാന്യമുള്ളതാണ്.

ഇതൊരു ഉദാഹരണത്തിന് പറഞ്ഞെന്ന് മാത്രം. ഏതൊരു സാഹചര്യത്തിൽ ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കൾ എല്ലായിടത്തുമുണ്ട്.

വിജയ് അത്തരത്തിൽ ചെയ്തതാകാം എന്നെ കരുതാനാകു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകർക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകൾ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതിൽ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??

മറ്റുള്ളവരുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. വിജയുടെ നല്ലൊരു ശീലമായിട്ടെ തോന്നിയുള്ളൂ. പൊതുജനങ്ങൾക്ക് ഉണ്ടാകേണ്ടതായ ആരോഗ്യകരമായ ഒരു നല്ല ശീലം അദ്ദേഹത്തിലൂടെ ജനങ്ങളിലേക്ക് എത്തുകയല്ലേ ചെയ്യേണ്ടത്?

ഡോ. ഷിനു
https://www.facebook.com/Drshinuofficial/photos/a.1460266424056892/2554927697924087/?type=3&__xts__%5B0%5D=68.ARCSaUFjjvfR5b5LqOYn_xqffVm6ir-9_nuDd6i9xuTkJzFrwBuM7hLMWMNG1Hm3jgN5BYyvifVDIJquy8xCAmxGfwRKyVaLvmqWDkANLSO2XqNli5BKPQw2qlFH9h_h5yQnJxIcFs1PR026seLjkfkM5NlaoP_YwZPcKF3sigftLGGAwmehU77qUGzhU9RhSv-vRe7XLJ9tLbzm2zpbkT89cZCl2FWS2lI5LVurdVT8rFMjDoJGjE8niQkt9e0QpzQ6uHsCodwJQAyO1ky1rtCsjscS_7kGy_3Aaks8I0WDlgLFMRM_qzogowmEi24TXpaeml4ogyiJXAmPAN2wZp4vqhmT&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button