Latest NewsIndiaNews

ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിർദേശവുമായി സോണിയ ഗാന്ധി

കൊല്‍ക്കത്ത: ഇടത് പാര്‍ട്ടികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയ ഗാന്ധിയുടെ നിര്‍ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ആഗസ്റ്റ് മാസം നടന്ന യോഗത്തില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം രൂപീകരിക്കാന്‍ ബംഗാള്‍ പി.സി.സി പ്രസിഡന്റ് സുമന്‍ മിത്രയ്ക്ക് സോണിയ അനുവാദം നല്‍കിയിരുന്നു.

Read also: ഓട്ടോറിക്ഷക്കാര്‍ക്ക് കര്‍ശന താക്കീത് : സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ ജില്ലാകളക്ടര്‍മാര്‍ രംഗത്ത്

ലോക്‌സഭ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കാനുള്ള പദ്ധതി ഇരു പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സോണിയ ഗാന്ധി നിർദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button