
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പ്രവചിച്ച് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചു. വരുന്ന മൂന്ന് ദിവസത്തേക്ക് മഴ പ്രവചിക്കുന്നു. കനത്ത ചൂടില്‍ മഴ ലഭിച്ചാല്‍ വലിയ ആശ്വാസമാകും. അതോടൊപ്പം താപനിലയിലും കുറവുണ്ടാകും. കേരളത്തിന് പുറമെ, ലക്ഷദ്വീപിലും മഴ സാധ്യതയുണ്ട്.
READ ALSO: കാണാതായ ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍; മൃതശരീരം കൊക്കയില്‍ നിന്ന് കണ്ടെത്തി, മരണ കാരണം വ്യക്തമല്ല
അതേസമയം, വേനല്‍ച്ചൂട് കനക്കുകയാണെന്നും ജാ?ഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പകല്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ദുഷ്‌കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയര്‍ന്ന തോതില്‍ തുടര്‍ച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് സൂര്യാതപം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. സാരമായ പൊള്ളല്‍ ഏല്‍ക്കാം.
ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാല്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴില്‍ദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം.
Post Your Comments