Latest NewsIndia

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ അപേക്ഷ തള്ളി , ഇടതു നേതാക്കളുമായി കൂടിക്കാഴ്ച നടത്തില്ല

ഇടതു നേതാക്കള്‍ക്കൊന്നും കൂടിക്കാഴ്ചയ്ക്ക് ഷി ജിന്‍പിങ്ങ് അനുമതി നല്‍കിയില്ല.

ന്യൂദല്‍ഹി: ഇന്ത്യാ ചൈന അനൗപചാരിക ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനുള്ള ഇടതു നേതാക്കളുടെ ശ്രമം വിജയിച്ചില്ല. ഇന്ത്യയില്‍ എത്തിയ ഷി ജിന്‍പിങ് പ്രതിപക്ഷ നേതാക്കളെ കാണില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷി ജിന്‍പിങ്ങുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇടതു നേതാക്കള്‍ക്കൊന്നും കൂടിക്കാഴ്ചയ്ക്ക് ഷി ജിന്‍പിങ്ങ് അനുമതി നല്‍കിയില്ല.

ബിജെപി പോസ്റ്ററില്‍ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

നേരത്തേ, ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്.

അമ്മാവൻ മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചു, സയനൈഡ് നൽകിയതും ഈ വിധത്തിൽ: ജോലി വെളിപ്പെടുത്തിയ പല കാര്യങ്ങളും കേട്ട് തരിച്ച് പോലീസ് .

ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹോട്ടലില്‍ തങ്ങിയ ശേഷമാണ് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച്‌ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.ഷി ജിന്‍പിങ് എത്തുന്നതിനെതിരെ പ്രതിഷേധിച്ച അഞ്ച് ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ പോലീസ് രാവിലെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button