Latest NewsIndia

ബിജെപി പോസ്റ്ററില്‍ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

ഭോ​പ്പാ​ല്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം പോ​സ്റ്റ​റി​ല്‍ ഇ​ടം​പി​ടി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭീ​ന്ദി​ലാ​ണു പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​മാ​ണു ഫ്ള​ക്സ് സ്ഥാ​പി​ച്ച​തെ​ന്നാ​ണു വി​വ​രം.മധ്യപ്രദേശിലെ ബിന്ദില്‍ റോഡരികില്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

അമ്മാവൻ മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചു, സയനൈഡ് നൽകിയതും ഈ വിധത്തിൽ: ജോലി വെളിപ്പെടുത്തിയ പല കാര്യങ്ങളും കേട്ട് തരിച്ച് പോലീസ് .

എന്നാല്‍ ഇവരേക്കാളും വലുപ്പത്തില്‍ വന്‍ പ്രാധാന്യത്തോടെയാണ് സിന്ധ്യയുടെ ചിത്രം നല്‍കിയിരിക്കുന്നത്.കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച്‌ ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നിരുന്നു. ഈ നിലപാട് കോണ്‍ഗ്രസിന് വലിയ ക്ഷീണമാവുകയും ചെയ്തു. സിന്ധ്യയുടെ പിന്തുണയ്ക്കുളള നന്ദിസൂചകമായിട്ടാണ് പോസ്റ്ററില്‍ ഇടം നല്‍കിയിരിക്കുന്നത്.ഭ​ര​ണ​ഘ​ട​ന​യി​ലെ അ​നുഛേ​ദം 370 റ​ദ്ദാ​ക്കി​യ​തി​നെ പി​ന്തു​ണ​ച്ച, ഗ്വാ​ളി​യ​ര്‍-​ച​ന്പ​ല്‍ വീ​ര​പു​ത്ര​ന്‍ ശ്രീ​മ​ത് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്ക് സ്വാ​ഗ​തം, അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍, അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്നാ​ണു പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മുണ്ടും വേഷ്ടിയുമിട്ട് പരമ്പരാഗത തമിഴ് വേഷത്തിൽ ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ച്‌ പ്രധാനമന്ത്രി

അ​ടു​ത്തി​ടെ, സി​ന്ധ്യ ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന ത​ര​ത്തി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. കോണ്‍ഗ്രസിനുളളില്‍ ടീം രാഹുലിനെ പ്രധാനികളില്‍ ഒരാളായ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെ പറഞ്ഞ് കേട്ടിട്ടുളള പേരാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വിരുദ്ദമായ നിലപാടെടുത്ത സിന്ധ്യ ബിജെപിയിലേക്ക് പോയെക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥുമായി നിരന്തരം ചേരിപ്പോരിലാണ് സിന്ധ്യ. ഇതും സിന്ധ്യ ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായി.

അയോഗ്യനാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എം എല്‍ എ ഒരുക്കിയ ദസറ സദ്യക്കെത്തിയത് ഒരു നാട് മുഴുവൻ , ഞെട്ടലോടെ കോണ്‍ഗ്രസ്

മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥിന് നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിക്ക് വേണ്ടിയും സിന്ധ്യ ചരട് വലികള്‍ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടരപി സ്ഥാനം രാജി വെച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ചും സിന്ധ്യ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസില്‍ ആത്മപരിശോധന ആവശ്യമാണെന്നും പാര്‍ട്ടിയുടെ സ്ഥിതി വിലയിരുത്തി മെച്ചപ്പെടുത്തണം എന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button