![](/wp-content/uploads/2019/10/modi-1.jpg)
ചെന്നൈ: ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് പരമ്പരാഗത തമിഴ് വേഷത്തിൽ തനി തമിഴനായി പ്രധാനമന്ത്രി.ഷര്‍ട്ടും മുണ്ടും ചുമലില്‍ ഉത്തരീയവും ധരിച്ച് തങ്കത്തമിഴ് തിളക്കത്തോടെയാണ് മോദി ഷി ജിം പിംഗിനെ സ്വീകരിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയിലടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്‌ചകള്‍ ഓരോന്നായി മോദി ഷി ജിം പിംഗിനെ ചുറ്റി നടന്നു കാണിച്ചു.
സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് പിംഗിനെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിംഗിന് താമസമൊരുക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും ഈ ഹോട്ടലില്‍ തന്നെയാണുള്ളത്.
കാശ്‌മീര്‍ വിഷയമടക്കമുള്ള സുപ്രധാന സംഗതികള്‍ ഇരുനേതാക്കളും ചര്‍ച്ചാവിഷയമാക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്.
Post Your Comments