ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നേരത്തേ, കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മോദി സര്‍ക്കാറിനെയും അതിന്‍റെ നയങ്ങളെയും വിമര്‍ശിക്കുന്ന സിന്ധ്യയുടെ പഴയ വിഡിയോകള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഹാക്കര്‍മാര്‍.
സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്നു ബിജെപി വൃത്തങ്ങൾ ആരോപിച്ചു. സിന്ധ്യയുടെ സമൂഹ മാധ്യമ ടീം പ്രശ്നം കണ്ടെത്തുകയും ഉടന്‍ തന്നെ പഴയ വിഡിയോകള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയുമായിരുന്നു. സംഭവത്തില്‍ രമേശ് അഗര്‍വാള്‍ എം.എല്‍.എയുടെ പരാതിയില്‍ ഗ്വാളിയാര്‍ പൊലീസ് ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments