Latest NewsIndiaNews

വധുവിന് വിവാഹ ധനസഹായം ലഭിക്കണമെങ്കിൽ വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയക്കണം : പുതിയ നിർദേശവുമായി ഈ സംസ്ഥാന സർക്കാർ

ഭോപ്പാല്‍: വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായമായ 51,000 രൂപ ലഭിക്കണമെങ്കിൽ വരന്‍ ടോയ്‌ലറ്റ് സെല്‍ഫി അയക്കണമെന്നു പുതിയ നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. എല്ലാവരുടേയും വീട്ടില്‍ ശൗചാലയം ഉണ്ടോ എന്നതു ഉറപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സർക്കാരിന്റെ പദ്ധതിയായ മുഖ്യമന്ത്രി കന്യാവിവാഹ്/ നിക്കാഹ് സ്കീമിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വീട്ടിലും ചെന്ന് ടോയ്‌ലറ്റ് ഉണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വരന്‍റെ ഒരു സെല്‍ഫികൂടി നല്‍കണം. വരന്‍റെ വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടെന്ന് വധു തെളിയിച്ചാല്‍ മാത്രമേ പണസഹായത്തിനുള്ള ആപ്ലിക്കേഷന്‍ ഫോം അധികൃതര്‍ സ്വീകരിക്കുകയുള്ളൂ.

Also read : ട്രെയിനിന് തലവെച്ച് പെരുമ്പാമ്പ്; ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ‘ആത്മഹത്യ’ വീഡിയോ പുറത്ത്

ഗ്രാമീണമേഖലകളില്‍ മാത്രമല്ല ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വീടുകളിലും ടോയ്‌ലറ്റ് ഉണ്ടെന്നകാര്യം ഉറപ്പിക്കാനാണ് ഈ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. എന്നാല്‍ 2013 മുതല്‍ തന്നെ ടോയ്‌ലറ്റ് വീട്ടില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശമുണ്ടെന്നും ടോയ്‌ലറ്റിൽ നിന്നും സെല്‍ഫിയെടുക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് പുതിയതായി കൂട്ടിച്ചേര്‍ത്തതെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button