KeralaLatest NewsNews

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 199 പേരുമായി കളക്ടര്‍ ചര്‍ച്ച നടത്തി

 

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചയില്‍ ഒന്നാം ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട 22 പേരാണ് ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത്.

ഒരാള്‍ സാമ്പത്തിക സഹായത്തിനും സമ്മതപത്രം നല്‍കി. ടൗണ്‍ഷിപ്പിന്റെ ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രങ്ങളുടെ പരിശോധനയും സമാഹരണവും ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button