Latest NewsNewsIndia

വിവാഹഘോഷയാത്രയ്ക്കിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂരില്‍ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരന് ദാരുണാന്ത്യം. ചടങ്ങില്‍ പങ്കെടുക്കാന്‍ കുതിരപ്പുറത്ത് വരികയായിരുന്ന വരന്‍ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ,പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ.

Read Also: സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22663 പേർ അറസ്റ്റിൽ

നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്യുഐ) മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നു മരണപ്പെട്ട പ്രദീപ് സിങ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ കുതിരപ്പുറത്ത് വിവാഹ വേദിയിലേക്ക് പ്രവേശിക്കാനായി എത്തുന്ന അദ്ദേഹം പെട്ടന്ന് കുഴഞ്ഞ് വീഴുകയും എല്ലാരും ഓടി അടുക്കുകയും ചെയ്യുന്നു, തുടര്‍ന്ന് വേഗത്തില്‍ എല്ലാവരും ചേര്‍ന്ന് താഴേക്ക് ഇറക്കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതായി കാണാം.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കുതിരപ്പുറത്ത് കയറുന്നതിന് മുന്‍പ് അദ്ദേഹം പരമ്പരാഗത നൃത്തം കളിച്ചിരുന്നുവെന്നും തുടര്‍ന്ന് നടന്ന ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button