![](/wp-content/uploads/2019/05/drone-attack-800.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തി. രാജ്യത്തിൻറെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അഞ്ജാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
അല്‍ സൂറിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തിയതിന് നേരത്തെ രണ്ട് പ്രവാസികളും പിടിയിലായിരുന്നു. നിയമവിരുദ്ധമായി ഡ്രോണുകള്‍ പറത്തുന്നതുവരെ ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ പിടികൂടാന്‍ അഭ്യന്തര മന്ത്രാലയം പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 28ന് കുവൈത്തിലെ ബുര്‍ഖാന്‍ പ്രദേശത്ത് അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തിയതിന് മൂന്ന് കുവൈത്തി പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments