Latest NewsIndia

ഇനി വിദേശയാത്രയ്ക്ക് എസ്പിജി നിര്‍ബന്ധം , ദുരൂഹമായ യാത്രകളൊന്നും വേണ്ട ; നെഹ്രു കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടെയെത്തിക്കഴിഞ്ഞ് ഒപ്പമുള്ള സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയും ചെയ്യുമായിരുന്നു .

ന്യൂഡല്‍ഹി ; വിവിഐപി കളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . രാഹുല്‍ അടക്കമുള്ള നെഹ്രു കുടുംബാംഗങ്ങള്‍ ഇനി എസ് പി ജി സുരക്ഷ ഒഴിവാക്കി വിദേശയാത്ര നടത്തരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി .രാഹുല്‍ ഇടയ്ക്കിടെ കമ്പോഡിയ , തായ് ലാന്റ്,പട്ടായ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടെയെത്തിക്കഴിഞ്ഞ് ഒപ്പമുള്ള സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയും ചെയ്യുമായിരുന്നു .

കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തു

ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത് .തങ്ങള്‍ക്ക് സ്വകാര്യത വേണമെന്ന നിപാടിലാണ് ഇവര്‍ സുരക്ഷാ സംഘത്തെ മടക്കി അയക്കുന്നത് .എന്നാല്‍ ഇത് പല അപകടങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും . ഇത്തരത്തിലുള്ള ദുരൂഹമായ യാത്രകള്‍ ഒഴിവാക്കാനാണ് സുരക്ഷ കര്‍ശനമാക്കിയത് .

സിലിക്ക് ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതിനെ കുറിച്ച് പ്രതികരണവുമായി ഷാജു

നെഹ്‌റു കുടുംബത്തിലെ അംഗങ്ങളുടെ സുരക്ഷ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ , രാഹുല്‍ ,പ്രിയങ്ക എന്നിവര്‍ക്കാണ് എസ് പി ജി സുരക്ഷ ഉള്ളത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button