കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ പ്രചരിച്ചത് കുറ്റമെല്ലാം ഷാജു സമ്മതിച്ചുവെന്നും സ്വന്തം ഭാര്യയേയും കുഞ്ഞിനെയും പോലും കാമുകിക്ക് വേണ്ടി അരുങ്കൊല ചെയ്യാന്‍ കൂട്ടു നിന്നു എന്നുമാണ്. കേള്‍ക്കുന്നത് കഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പോലും വിശ്വസിക്കാന്‍ കേരളം ബുദ്ധിമുട്ടി. ചോദ്യം ചെയ്യലിന്റെ നാല് മണിക്കൂറുകളില്‍ ഷാജു അകത്താകും എന്ന പ്രതീതിയാണ് നിലനിന്നത്. എന്നാല്‍ ഏവരേയും ഞെട്ടിച്ച് പൊലീസ് ഷാജുവിനെ വിട്ടയക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് താന്‍ മൊഴി നല്‍കാത്ത കാര്യങ്ങളാണ് പ്രചരിച്ചത് എന്ന് ഷാജു വെളിപ്പെടുത്തിയത്.അതിനിടയിലാണ് ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത്. സിലി മരിക്കുന്നതിന് മുമ്പെ തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ചിത്രം. നേരത്തെ റഞ്ജിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. സിലിയുടെ മരണശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചിരുന്നു. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നെന്നും ഭയം കൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന സൂചനകളും ഉണ്ട്.
എന്നാല്‍ കൊലപാതകങ്ങളില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോയെന്നത് സംബന്ധിച്ച സ്ഥിരീകരണം പൊലീസ് നല്‍കിയിട്ടില്ല. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്നാണ് ഷാജു പറയുന്നത്.താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു.പുറത്ത് വന്ന ശേഷം വീണ്ടും ഷാജു ആവര്‍ത്തിക്കുന്നതും താന്‍ നിരപരാധിയാണ് എന്ന് തന്നെയാണ്.
ശബരിമലയിൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷം; സദാനന്ദ ഗൗഡ
അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ ഒരിക്കലും താന്‍ കുറ്റം ചെയ്തു എന്ന തരത്തില്‍ മൊഴി നല്‍കിയിട്ടില്ല എന്ന് തന്നെയാണ് ഷാജു ആവര്‍ത്തിക്കുന്നതും. ഭാര്യ സിലിയുടേയും മകളുടേയും കൊലപാതകങ്ങളാണ് എന്ന് സംശയമുണ്ടായിരുന്നെങ്കിലും അത് പൊലീസിനോട് പറഞ്ഞിരുന്നില്ല എന്ന് ഷാജു സമ്മതിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരം.ഷാജുവിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്നാണ് റൂറല്‍ എസ്‌പി കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. അത് പോലെ തന്നെ ഇപ്പോള്‍ ഷാജുവിനെ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്നാണ് എസ്‌പി പറയുന്നത്.വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് താാന്‍ കടന്നു പോകുന്നത് എന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകങ്ങളില്‍ തനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് തന്നെ കുടുക്കാനുള്ള ജോളിയുടെ പ്ലോട്ട് ആണെന്നും ഷാജു പറയുന്നു. ഇപ്പോഴീ കുറ്റത്തിലും കേസിലും അവള്‍ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നത്. ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നും ഷാജു പറയുന്നു.ജോളിക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്ന് ഷാജു പറയുന്നു.സാമ്പത്തിക ഇടപാടുകള്‍ എന്താണെന്നൊന്നും തനിക്ക് അറിയില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറയുന്നു.
മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്ന് ഷാജു പറയുന്നു. അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയര്‍ന്നിരുന്നില്ല. എന്നാലിപ്പോള്‍ ഇതിത്ര പ്രശ്‌നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ട് എന്നും ഷാജു പറയുന്നു.സിലിയുടേയും മകള്‍ ആല്‍ഫിന്റേയും മരണങ്ങളില്‍ ദുരൂഹത തോന്നിയില്ലെന്ന് തന്നെയാണ് ഷാജു ആവര്‍ത്തിക്കുന്നത്.സിലിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. കുഞ്ഞായ ആല്‍ഫൈന് അസുഖങ്ങളുണ്ടായിരുന്നു.
മൂന്ന് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ സിലിക്ക് ചിക്കന്‍ പോക്‌സ് വന്നിരുന്നു. അതിന്റേതായ അസുഖങ്ങള്‍ കുഞ്ഞിനുമുണ്ടായിരുന്നു. അതാണോ കുഞ്ഞിന് അപസ്മാരം അടക്കമുള്ള അസുഖങ്ങള്‍ വരാന്‍ കാരണമെന്നറിയില്ല. അതോ, ഭക്ഷണം കഴിച്ചപ്പോള്‍ തലയില്‍ കയറിയതാണോ എന്നും അറിയില്ല. പിഞ്ചു ശരീരമല്ലേ? ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞത്”, ഷാജു പറയുന്നു.വിട്ടയച്ചെങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലാണ് ഷാജു. പൊലീസിനെ അറിയിക്കാതെ ഒരിടത്തും പോകരുത് എന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments