1. പാല്‍
എല്ലുകളെ ശക്തിപ്പെടുത്താന്‍ കാത്സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. ദിവസവും പാല്‍ കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. ഒരു കപ്പ് പാലില്‍ 250 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ കാത്സ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകവും പാലില്‍ അടങ്ങിയിട്ടുണ്ട്.
2. പയര്‍വര്‍ഗങ്ങള്‍
പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ചെറുപയര്‍, ദാല്‍ എന്നിവ പതിവാക്കുന്നത് എല്ലുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്.
3. നെല്ലിക്ക
നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4. ചീര
പോഷകസമൃദ്ധമായ ഭക്ഷണമാണ് ചീര. എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീര കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ വിളര്‍ച്ച തടയാനും രക്തം വര്‍ധിപ്പിക്കാനും ചീര സഹായിക്കുന്നു.
5. ചേന
ഫെറ്റോ ഈസ്ട്രജന്‍ ധാരാളമടങ്ങിയ ചേന ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.
6. നട്ട്‌സ്
എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകകരമായ ഒന്നാണ് നട്ട്‌സ്. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ കഴിക്കുന്നതിലൂടെ എല്ലുകളുടെ ശക്തി വര്‍ധിക്കുന്നതിന് പുറമെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
Post Your Comments