ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി നമ്മൾ കഴിക്കാറുണ്ട്. എന്നാൽ, ഇത്തരം ശീലം പല രോഗങ്ങളെയും വിളിച്ചുവരുത്തും. ചില ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ല. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ചൂടാക്കാതെ തന്നെ റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ സമയം വെച്ചാല്‍ പോലും വിഷമയമാകുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. വീണ്ടും ചൂടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകും. അതുകൊണ്ട് തന്നെ, ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
Read Also : പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
ഉയര്‍ന്ന ചൂടില്‍ മുട്ട വീണ്ടും ചൂടാക്കുന്നതും ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചിക്കനും വീണ്ടും ചൂടാക്കാൻ പാടില്ലാത്ത ഒരു ഭക്ഷണമാണ്. വീണ്ടും ചൂടാക്കുന്നത് ചിക്കനിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനെ നെഗറ്റീവായി ബാധിക്കും. അഥവാ ചൂടാക്കുകയാണെങ്കില്‍ തന്നെ വളരെ ചെറിയ ചൂടിലേ ചൂടാക്കാവൂ.
ചോറ് നമ്മള്‍ സൂക്ഷിക്കുന്ന രീതിയും പ്രശ്‌നങ്ങളുണ്ടാക്കാം. അരിയില്‍ ചില കോശങ്ങള്‍ ബാക്ടീരിയകളായി മാറാം. കുക്ക് ചെയ്ത ഭക്ഷണം കുറേസമയം റൂം ടെമ്പറേച്ചറില്‍ സൂക്ഷിച്ചാലും ബാക്ടീരിയ വര്‍ദ്ധിക്കും. ഇത് ഡയേറിയ പോലുള്ള രോഗങ്ങള്‍ക്കിടയാക്കും.
Post Your Comments