ദോഹ: റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചു. ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആണ് ഇക്കാര്യം അറിയിച്ചത്. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ നടപടി.
ഗൃഹോപയോഗത്തിനായുള്ള 900-ൽ പരം വാണിജ്യ വസ്തുക്കളുടെ വിലയിൽ മന്ത്രാലയം കുറവ് വരുത്തി. 2023 മാർച്ച് 12 മുതൽ വില പ്രാബല്യത്തിൽ വന്നു. റമദാൻ അവസാനം വരെ ഈ വിലക്കുറവ് തുടരും. രാജ്യത്തെ പ്രമുഖ വില്പനശാലകളുമായി സഹകരിച്ചാണ് മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചത്. കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് വിലക്കിഴിവ് ബാധകമാണ്. ധാന്യമാവ്, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോൽപന്നങ്ങൾ, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, നൂഡിൽസ്, എണ്ണ, മുട്ട, പേപ്പർ നാപ്കിനുകൾ തുടങ്ങിയ സാധനങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Read Also: യാത്രക്കാരന് ആരോഗ്യപ്രശ്‌നം: അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം
Post Your Comments