UAELatest NewsNewsInternationalGulf

നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്

ദുബായ്: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്. 1000ത്തിലധികം തൊഴിലാളികൾക്കാണ് അധികൃതർ ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയും ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്‌സ് അഫയേഴ്‌സിന്റെയും സഹകരണത്തോടെയാണ് തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്.

Read Also: ലോകത്തെ നശിപ്പിക്കാനായി കൊറോണയെക്കാൾ ഭീകര വൈറസ് വരുന്നു: ഗവേഷകരുടെ പഠന റിപ്പോർട്ട്

ദുബായ് സർക്കാർ നടപ്പിലാക്കുന്ന മാനുഷിക മൂല്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളെ പോലുള്ള ഗ്രൂപ്പുകളെ അവരുടെ പ്രയത്‌നത്തെയും പങ്കിനെയും അഭിനന്ദിക്കുന്നതിനൊപ്പം അവർക്ക് സന്തോഷം നൽകാൻ ലക്ഷ്യമിട്ടുള്ള വിവിധ കമ്മ്യൂണിറ്റി സംരംഭങ്ങൾ ആരംഭിക്കാൻ ജിഡിആർഎഫ്എ താൽപ്പര്യമുണ്ടെന്ന് അൽ മാരി വ്യക്തമാക്കി.

ജിഡിആർഎഫ്എ ദുബായുമായി സഹകരിച്ച് ഈ സംരംഭം ആരംഭിച്ചത് തൊഴിലാളികൾക്കുള്ള അഭിനന്ദനത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ ബിൻ സുറൂർ അറിയിച്ചു.

Read Also: ‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾ ആരംഭിച്ച് ആമസോൺ, ഇനി സാധനങ്ങൾ നിമിഷങ്ങൾക്കകം വീട്ടിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button