KeralaLatest NewsNewsLife StyleHealth & Fitness

ദോശയ്ക്കൊപ്പം മസാല ചേര്‍ക്കാത്ത തേങ്ങാപ്പാല്‍ ഒഴിച്ച നാടൻ ചിക്കൻ കറി, കട്ടൻ ചായ: മമ്മൂട്ടിയുടെ ഭക്ഷണ ശൈലി ഇങ്ങനെ

കുരുമുളക് പൊടി ചേര്‍ത്ത വെജിറ്റബിള്‍ സാലഡും മെനുവിലുണ്ട്

സെലിബ്രിറ്റികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ. ഇപ്പോൾ സോഷ്യൽ മീഡിയൽ ശ്രദ്ധ നേടുന്നത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഭക്ഷണ ശൈലിയെ കുറിച്ച്‌ പേഴ്സണല്‍ ഷെഫ് പറഞ്ഞ വാക്കുകളാണ്. വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് മമ്മൂട്ടിയെന്നാണ് ഷെഫ് പറയുന്നത്.

read also: ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത! ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി ഫ്ലിപ്കാർട്ട് എത്തുന്നു

ഒരു അഭിമുഖത്തിൽ ഷെഫ് പങ്കുവച്ചത് ഇങ്ങനെ,

‘ഓട്‌സ്, പപ്പായ, മുട്ടയുടെ വെളള, തലേദിവസം വെളളത്തില്‍ കുതിര്‍ത്ത ബദാം എന്നിവയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഉച്ചക്ക് ചോറിന് പകരം ഓട്സിന്റെ പുട്ടാണ് കഴിക്കുന്നത്. തേങ്ങ അരച്ച മീൻകറി, വറുത്ത ഭക്ഷണ സാധനങ്ങളൊന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല. കരിമീൻ, കണമ്പ്, തിരുത, കൊഴുവ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട മീൻ വിഭവങ്ങള്‍. കൂടാതെ കുരുമുളക് പൊടി ചേര്‍ത്ത വെജിറ്റബിള്‍ സാലഡും മെനുവിലുണ്ട്.

വൈകീട്ട് അദ്ദേഹം അധികം ഭക്ഷണം കഴിക്കാറില്ല. കട്ടൻ ചായ കുടിക്കും. ഗോതമ്ബിന്റേയോ ഓട്സിന്റേയോ ദോശയാണ് രാത്രി ഭക്ഷണം. അതും മൂന്ന് എണ്ണത്തില്‍ കൂടുതല്‍ കഴിക്കില്ല. ദോശയ്‌ക്കൊപ്പം മസാല ചേര്‍ക്കാത്ത തേങ്ങാപ്പാല്‍ ഒഴിച്ച നാടൻ ചിക്കൻ കറിയാണ് കഴിക്കാറുളളത്. അത് ഇല്ലെങ്കില്‍ ചട്ണി മതി. അതിനുശേഷം അദ്ദേഹം കൂണ്‍ സൂപ്പ് കഴിച്ച്‌ അന്നത്തെ ഭക്ഷണം അവസാനിപ്പിക്കും’- ഷെഫ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button