ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ താനല്ല ഒപ്പിട്ടതെന്ന് എന്‍ഐടി സെക്യൂരിറ്റി ജീവനക്കാരന്‍ മഹേഷ്. നേരത്തെ കൂടത്തായി കൊലക്കേസ് പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ താന്‍ ഒപ്പിട്ടിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മഹേഷ് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പേരില്‍ മറ്റാരോ ആണ് വ്യാജ ഒപ്പ് ഇട്ടിരിക്കുന്നത് മഹേഷ് വെളിപ്പെടുത്തി.എങ്ങനെ പൊലീസില്‍ മൊഴി നല്‍കണമെന്ന് മനോജ് പറഞ്ഞ് പഠിപ്പിച്ചെന്നും മഹേഷ് പറഞ്ഞു.
ജോളിയെ തനിക്ക് അറിയില്ലെന്നും, ജോളി എന്‍ഐടിയില്‍ എത്തിയതിനെ കുറിച്ച് അറിയില്ലെന്നും മഹേഷ് ആവര്‍ത്തിച്ചു. പൊലീസില്‍ തെറ്റായ മൊഴി നല്‍കിയതില്‍ ഖേദമുണ്ടെന്നും മഹേഷ് പറഞ്ഞു. മറ്റാരോ ആണ് തന്റെ പേരില്‍ ഒപ്പിട്ടതെന്നും പ്രശ്‌നമുണ്ടാകില്ലെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി മനോജ് ഉറപ്പ് നല്‍കിയതുകൊണ്ടാണ് പൊലീസില്‍ അത്തരത്തില്‍ മൊഴി നല്‍കിയതെന്നും മഹേഷ് പറയുന്നു.
Post Your Comments