KeralaLatest NewsIndia

കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ

പരാതിയില്‍ കരമന പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതക പരമ്പര തിരുവനന്തപുരത്തും നടന്നതായി സൂചന. കരമനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേര്‍ ആണ്. ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. പരാതിയില്‍ കരമന പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മരണങ്ങളില്‍ ദുരൂഹതയെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.

കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം, ഫാന്‍സ് ഗുണ്ടകള്‍ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു

കരമന കാലടി കൂടത്തില്‍ കുടുംബാംഗങ്ങളുടെ മരണത്തിലാണ് ദുരൂഹത. നടന്നത് കൊലപാതകങ്ങള്‍ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button